ബഹ്‌റൈനിൽ ഹ്യുമിഡിറ്റിയുടെ അളവ് കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ബഹ്‌റൈനിൽ വരുന്ന ദിവസങ്ങളിൽ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ (ഹ്യുമിഡിറ്റി) അളവ് കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് നിലവിൽ ചില സമയങ്ങളിൽ 90 ശതമാനം വരെ ഉയർന്ന ഈർപ്പത്തിന്റെ അളവാണ് രേഖപ്പെടുത്തുന്നത്. എന്നാൽ അടുത്ത ഏഴ് ദിവസത്തിനുള്ളിൽ ഇത് 70 ശതമാനമായി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തുടർച്ചയായി അനുഭവപ്പെട്ടിരുന്ന കടുത്ത ചൂടിനും ഉഷ്ണത്തിനും ഈർപ്പത്തിന്റെ അളവ് കുറയുന്നതോടെ താൽക്കാലിക ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
