ഐ.ഐ.സി ഓപ്പൺ ചെസ് ടൂർണമെന്റ് നാളെ അബുദാബിയിൽ ആരംഭിക്കും
ഐ.ഐ.സി. ഓപ്പൺ ചെസ് ടൂർണമെന്റ് മേയ് 16, 17 തീയതികളിൽ അബുദാബിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്ത്യൻ ഇസ്ലാമിക് സെന്റർ അബൂദബി ചെസ് അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മൂന്നാമത് ടൂർണമെന്റാണിത്ഐ.ഐ.സി ഓഡിറ്റോറിയത്തിലാണ് മത്സരങ്ങൾ നടക്കുക. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും.
മേയ് 16-ന് വൈകിട്ട് 4 മണി മുതൽ അണ്ടർ 16 വിഭാഗത്തിലെ ജൂനിയർ മത്സരങ്ങൾ നടക്കും. മേയ് 17-ന് ഉച്ചയ്ക്ക് 2 മണി മുതൽ ഓപ്പൺ കാറ്റഗറി മത്സരങ്ങൾ ആരംഭിക്കും.ഇരുവിഭാഗങ്ങൾക്കും ക്യാഷ് അവാർഡുകൾ, മെഡലുകൾ, ട്രോഫികൾ എന്നിവ സമ്മാനിക്കും.
