നിയമവിരുദ്ധ പാർക്കിങ്; ദുബൈയിൽ 9753 പേർക്കെതിരെ നടപടി
തിരക്കേറിയ നഗര പ്രദേശങ്ങളിലും റോഡരികുകളിലും നിയമവിരുദ്ധമായി വാഹനം പാർക്ക് ചെയ്ത സംഭവങ്ങളിൽ കഴിഞ്ഞ വർഷം 9753 പേർക്കെതിരെ നടപടിയെടുത്തതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി അറിയിച്ചു. പിടിച്ചെടുത്ത വാഹനങ്ങൾ ദുബൈയിലെ ലബാബ് യാർഡിലേക്ക് മാറ്റി.നഗരത്തിന്റെ സൗന്ദര്യം സംരക്ഷിക്കാനും റോഡ് സുരക്ഷ ശക്തിപ്പെടുത്താനും നടപ്പാതകളിലെ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമാണ് നടപടി സ്വീകരിച്ചതെന്ന് ആർടിഎ വ്യക്തമാക്കി.
പൊതു പാർക്കിങ് ഇടങ്ങളും പാതകളും ദുരുപയോഗം ചെയ്യുന്നതുൾപ്പെടെയുള്ള നിയമലംഘനങ്ങളാണ് പ്രത്യേക കാമ്പയിനിലൂടെ കണ്ടെത്തിയത്. ഇത്തരം അനധികൃത പാർക്കിങ് നഗരസൗന്ദര്യത്തെയും ഗതാഗത സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്നതായി ആർടിഎ ഓർമിപ്പിച്ചു. നടപ്പാതകളിൽ അനധികൃത പാർക്കിങ് നടത്തുന്നതിനെതിരെ ജനങ്ങളെ ബോധവത് കരിക്കാൻ സമൂഹ മാധ്യമങ്ങളിലൂടെ ദുബൈയിലുടനീളം ആർ.ടി.എ കാമ്പയിൻ സംഘടിപ്പിച്ചുവരുന്നുണ്ട്. പിടിച്ചെടുത്ത് യാർഡിൽ സൂക്ഷിക്കുന്ന വാഹനങ്ങൾക്ക് തീപ്പിടിത്തം, മോഷണം എന്നിവയിൽ നിന്ന് സംരക്ഷണം നൽകാൻ സമഗ്രമായ ഇൻഷൂറൻസ് പരിരക്ഷയും സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു