ഖത്തറിലെ സേവനകാലയളവ് പൂർത്തിയാക്കിയ ഇന്ത്യൻ അംബാസഡർ വിപുലിന് യാത്രയയപ്പ് നൽകുന്നു

  1. Home
  2. International

ഖത്തറിലെ സേവനകാലയളവ് പൂർത്തിയാക്കിയ ഇന്ത്യൻ അംബാസഡർ വിപുലിന് യാത്രയയപ്പ് നൽകുന്നു

VIPUL


ഖത്തറിലെ സേവനകാലയളവിന് ശേഷം പുതിയ നയതന്ത്ര ചുമതലകളിലേക്ക് പ്രവേശിക്കുന്ന ഇന്ത്യൻ അംബാസഡർ വിപുലിന് ദോഹയിലെ ഇന്ത്യൻ പ്രവാസി സമൂഹം യാത്രയയപ്പ് നൽകുന്നു. ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF), ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC), ഇന്ത്യൻ സ്പോർട്സ് സെന്റർ (ISC), ഇന്ത്യൻ ബിസിനസ് & പ്രൊഫഷണൽ കൗൺസിൽ (IBPC) എന്നീ അപെക്സ് ബോഡികളുടെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ബുധനാഴ്ച വൈകീട്ട് ഏഴ് മണിക്ക് ഐ.സി.സി അശോകാ ഹാളിലാണ് യാത്രയയപ്പ് പരിപാടി നടക്കുക. ഖത്തറിലെ മുഴുവൻ പ്രവാസികളെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.