ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങി; 14 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി

  1. Home
  2. International

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങി; 14 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി

ship crew rescued


ഒമാൻ തീരത്ത് യന്ത്രത്തകരാറിനെ തുടർന്ന് ഇന്ത്യൻ ചരക്കുകപ്പൽ കടലിൽ മുങ്ങി. ഒമാനിലെ റാസ് അൽ ഹദ്ദിൽ നിന്നും ഏകദേശം 80 നോട്ടിക്കൽ മൈൽ കിഴക്ക് മാറി ഞായറാഴ്ച രാവിലെയോടെയായിരുന്നു 'എം.എസ്.സി വിരാട് - 1' എന്ന കപ്പൽ അപകടത്തിൽപെട്ടത്. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ ജീവനക്കാരെയും ഒമാൻ അധികൃതരുടെയും സമീപത്തുണ്ടായിരുന്ന മറ്റ് കപ്പലുകളുടെയും സഹായത്തോടെ വിജയകരമായി രക്ഷപ്പെടുത്തി.

എഞ്ചിൻ തകരാറിലായതിനെ തുടർന്ന് കപ്പലിലേക്ക് ശക്തമായി വെള്ളം കയറുകയും പിന്നീട് പൂർണ്ണമായി മുങ്ങുകയുമായിരുന്നു. അപകടത്തെ തുടർന്ന് കപ്പൽ ഉപേക്ഷിച്ച ജീവനക്കാരെ സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പതാകയുള്ള ‘എംവി ജബൽ അലി 9’ എന്ന ചരക്കുകപ്പലിലേക്ക് സുരക്ഷിതമായി മാറ്റി. രക്ഷപ്പെടുത്തിയ എല്ലാ ജീവനക്കാരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഇവരെ 'എംവി ജബൽ അലി 9' കപ്പലിൽ മുംബൈയിൽ എത്തിക്കുമെന്നും മസ്കത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു.