ഇറാൻ പരമോന്നത നേതാവിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്ത് ഇന്ത്യൻ പ്രതിനിധി സംഘം

  1. Home
  2. International

ഇറാൻ പരമോന്നത നേതാവിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്ത് ഇന്ത്യൻ പ്രതിനിധി സംഘം

image


ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഔദ്യോഗിക സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് ഇന്ത്യൻ പ്രതിനിധി സംഘം .പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) അധ്യക്ഷ മെഹബൂബ മുഫ്തി, കോൺഗ്രസിന്റെ വിദേശകാര്യ വിഭാഗം മേധാവിയായ സൽമാൻ ഖുർഷിദ് ,നിരവധി ഇന്ത്യൻ മത നേതാക്കൾ തുടങ്ങിയവർ ടെഹ്റാനിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിൻ്റെ ഭാഗമായി.

ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും ബിഹാർ ഗവർണർ ലഫ്. ജനറൽ സയ്യിദ് അതാ ഹസ്സൈൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങിന്റെ ഭാഗമാവാൻ ഇറാൻ പ്രസിഡന്റ് ഔദ്യോഗികമായി ക്ഷണിച്ചിരുന്നെങ്കിലും, മുൻകൂട്ടി നിശ്ചയിച്ച വിദേശ പര്യടനങ്ങൾ ഉള്ളതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ സാന്നിധ്യവും ശ്രദ്ധേയമായി

വരുംദിവസങ്ങളിൽ പൊതുദർശനവും വിലാപയാത്രയുമുണ്ടായിരിക്കും. ടെഹ്റാൻ, ഖും, നജാഫ് എന്നിവിടങ്ങളിലെ വിലാപയാത്രയിലും പ്രാർഥനകളിലും ലക്ഷക്കണക്കിനുപേർ പങ്കെടുക്കും.
ജൂലൈ 9-ന് മഷ്ഹദിലാണ് ആയത്തുല്ല അലി ഖമേനിയുടെ ഖബറടക്കം. കഴിഞ്ഞ 36 വർഷത്തോളമായി ഇറാന്റെ വിധാതാവായിരുന്ന അലി ഖമേനി കഴിഞ്ഞ ഫെബ്രുവരി 28-നാണ് കൊല്ലപ്പെടുന്നത്. അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിൽ ബോംബാക്രമണം ആരംഭിച്ച അതേദിവസം തന്നെയാണ് ഖമേനിയുടെ അന്ത്യം സംഭവിച്ചത്.