ഒമാൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സെപ്റ്റംബർ 25-ന്; അംബാസഡർ പ്രശാന്ത് പിസെ നേതൃത്വം നൽകും

  1. Home
  2. International

ഒമാൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സെപ്റ്റംബർ 25-ന്; അംബാസഡർ പ്രശാന്ത് പിസെ നേതൃത്വം നൽകും

indian embassy


ഒമാനിലെ ഇന്ത്യൻ പൗരന്മാരുടെ പരാതികളും ക്ഷേമകാര്യങ്ങളും നേരിട്ട് കേൾക്കുന്നതിനായി ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 25-ന് വൈകിട്ട് അഞ്ചു മണിക്ക് മസ്‌കത്തിലെ എംബസി പരിസരത്ത് നടക്കുന്ന പരിപാടിക്ക് ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ നേതൃത്വം നൽകും.

ഒമാനിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് തങ്ങളുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നേരിട്ട് എംബസി അധികൃതരെ അറിയിക്കാൻ ഓപ്പൺ ഹൗസ് അവസരമൊരുക്കും. നേരിട്ട് പങ്കെടുക്കാൻ താല്പര്യമുള്ളവർ https://forms.gle/ZvHrKNgEUcNiZocL9 എന്ന ലിങ്ക് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

നേരിട്ട് എത്താൻ സാധിക്കാത്തവർക്ക് 98282270 എന്ന നമ്പറിൽ ബന്ധപ്പെട്ട് വിവരങ്ങൾ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾ നൽകുന്നവരുമായി എംബസി ഉദ്യോഗസ്ഥർ പിന്നീട് ബന്ധപ്പെടുമെന്നും അധികൃതർ അറിയിച്ചു.