കുവൈത്തിൽ നിന്നുള്ള ഇന്ത്യൻ വിമാന സർവീസുകൾ ജൂലൈ 1 മുതൽ പുനരാരംഭിക്കുന്നു

  1. Home
  2. International

കുവൈത്തിൽ നിന്നുള്ള ഇന്ത്യൻ വിമാന സർവീസുകൾ ജൂലൈ 1 മുതൽ പുനരാരംഭിക്കുന്നു

kuwait airport


ഇറാൻ ആക്രമണത്തെ തുടർന്ന് ജൂൺ മൂന്നിന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന കുവൈത്തിൽ നിന്നുള്ള ഇന്ത്യൻ വിമാന സർവീസുകൾ ജൂലൈ ഒന്ന് മുതൽ പുനരാരംഭിക്കും. ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ നാല് വഴിയാണ് സർവീസ് നടത്തുക. സ്‌കൂൾ അവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങാൻ കാത്തിരുന്ന മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.

പുലർച്ചെ നാല് മണി മുതൽ രാത്രി പത്ത് മണി വരെയാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. കൃത്യസമയത്തുള്ള യാത്രയ്ക്കായി വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപെങ്കിലും യാത്രക്കാർ വിമാനത്താവളത്തിൽ എത്തണമെന്ന് അധികൃതർ നിർദേശിച്ചു.

പുതിയ സർവീസുകൾ വഴി ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്ക് യാത്രാസൗകര്യം ലഭിക്കും. ഇൻഡിഗോ കൊച്ചി, കോഴിക്കോട്, ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത നഗരങ്ങളിലേക്ക് കണക്ടിംഗ് സർവീസുകൾ ഒരുക്കുമ്പോൾ, എയർ ഇന്ത്യ എക്സ്പ്രസ് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലേക്ക് നേരിട്ട് സർവീസ് നടത്തും. ജൂലൈ രണ്ട് മുതൽ കണ്ണൂരിലേക്കുള്ള വിമാനങ്ങളുടെ ബുക്കിംഗും ലഭ്യമാണ്.