സൗദി ഹൂതി ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാരൻ ഹൈദരാബാദ് സ്വദേശി; മക്കളുടെ നില ഗുരുതരമായി തുടരുന്നു

  1. Home
  2. International

സൗദി ഹൂതി ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാരൻ ഹൈദരാബാദ് സ്വദേശി; മക്കളുടെ നില ഗുരുതരമായി തുടരുന്നു

riyadh airport


റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൂതികൾ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരൻ ഹൈദരാബാദ് സ്വദേശിയായ അലി യൂസുഫ് ആണെന്ന് സ്ഥിരീകരിച്ചു. ഉംറ തീർഥാടനത്തിനായി കുടുംബത്തോടൊപ്പം എത്തിയപ്പോഴായിരുന്നു അപകടം. ആക്രമണത്തിൽ അലി യൂസുഫിന്റെ ഭാര്യക്കും മൂന്ന് മക്കൾക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടു മക്കളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായാണ് റിപ്പോർട്ട്.

ശനിയാഴ്ച നടന്ന ആക്രമണത്തിൽ ഉംറ തീർഥാടകർ ഉൾപ്പെടെ ആകെ 13 പേരാണ് കൊല്ലപ്പെട്ടത്. 300-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ നാല് സൗദി പൗരന്മാരും രണ്ട് ബംഗ്ലാദേശ് സ്വദേശികളും അമേരിക്ക, ജോർദാൻ, ഫലസ്തീൻ, സിറിയ, സുഡാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോ പൗരന്മാരും ഉൾപ്പെടുന്നു. സംഭവത്തിൽ ഹൂതികൾക്കെതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന വ്യക്തമാക്കിയിട്ടുണ്ട്.