കസാഖ്സ്ഥാനിൽ വാഹനാപകടം: ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു; രണ്ടുപേർക്ക് പരിക്ക്

  1. Home
  2. International

കസാഖ്സ്ഥാനിൽ വാഹനാപകടം: ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു; രണ്ടുപേർക്ക് പരിക്ക്

accident


കസാഖ്സ്ഥാനിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു. നാലാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ മിലി മോഹൻ ആണ് മരിച്ചത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥി സംഘം സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെടുകയായിരുന്നു.

കസാഖ്സ്ഥാനിലെ സെമി മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന 11 അംഗ വിദ്യാർത്ഥി സംഘമാണ് യാത്ര പോയിരുന്നത്. അപകടത്തിൽ ആഷിക ഷീജമിനി സന്തോഷ്, ജസീന ബി എന്നീ രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു. ഇവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി കസാഖ്സ്ഥാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ എംബസി അധികൃതർ ഊർജിതമാക്കിയിട്ടുണ്ട്. ഇതിനായി യൂണിവേഴ്സിറ്റി അധികൃതരുമായും മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബവുമായും എംബസി നിരന്തരം ബന്ധപ്പെട്ടുവരികയാണ്. വിദേശകാര്യ മന്ത്രാലയവും നോർക്കയും (NORKA) സംയുക്തമായാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നത്.