ഒമാനിൽ ഇനി ഇന്ത്യൻ പാസ്‌പോർട്ട് ഒരു ദിവസം കൊണ്ട് ലഭിക്കും; പ്രോസസ്സിങ് സമയം കുറച്ചതായി അംബാസഡർ

  1. Home
  2. International

ഒമാനിൽ ഇനി ഇന്ത്യൻ പാസ്‌പോർട്ട് ഒരു ദിവസം കൊണ്ട് ലഭിക്കും; പ്രോസസ്സിങ് സമയം കുറച്ചതായി അംബാസഡർ

indian ambasador oman


ഒമാനിൽ ഇന്ത്യൻ പാസ്‌പോർട്ട് പ്രോസസ്സിങ് സമയം വലിയ രീതിയിൽ കുറച്ചതായി ഒമാനിൽ നിന്ന് സ്ഥാനമൊഴിയുന്ന ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് അറിയിച്ചു. ഷെറാട്ടൺ ഒമാൻ ഹോട്ടലിൽ ഇന്ത്യൻ എംബസി സംഘടിപ്പിച്ച തന്റെ വിടവാങ്ങൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോലി സമയം രാവിലെ ഏഴ് മണി മുതലായി ക്രമീകരിച്ചിട്ടുണ്ടെന്നും പോലീസ് പരിശോധന ഒഴികെയുള്ള ഇന്ത്യൻ പാസ്‌പോർട്ട് പ്രോസസ്സിങ് നടപടികൾ പൂർത്തിയാക്കാൻ ഇനി ഒരു ദിവസം മാത്രമേ എടുക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഇതിനായി വളരെയധികം സമയമെടുക്കുമായിരുന്നു. ഒമാനിലെ 15 മാസത്തെ സേവനത്തിന് ശേഷം മടങ്ങുന്ന ജി.വി. ശ്രീനിവാസ് ഒമാൻ ഭരണകൂടത്തോടും അവിടുത്തെ ജനങ്ങളോടും തനിക്കുള്ള നന്ദിയും ചടങ്ങിൽ പ്രകടിപ്പിച്ചു.