ബഹ്‌റൈനിൽ ഗ്യാസ് വിതരണ രംഗത്ത് ഇന്ത്യൻ സാന്നിധ്യം; ഫൈൻ ഗ്യാസ് ലോഞ്ചിംഗ് ഇന്ന്
ബഹ്‌റൈനിൽ ഗ്യാസ് വിതരണ മേഖലയിലേക്ക് ആദ്യമായി ഒരു ഇന്ത്യൻ കമ്പനി കടന്നുവരുന്നു. 'ഫൈൻ ഗ്യാസ്' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സംരംഭത്തിന്റെ ഔദ്യോഗിക ലോഞ്ചിംഗ് ഇന്ന് സൽമാനിയ കെ സിറ്റിയിൽ നടക്കുന്ന ഇഫ്താർ സംഗമത്തോടനുബന്ധിച്ച് നിർവഹിക്കും. ബഹ്‌റൈനിലെ വ്യാപാര, വ്യവസായ, വാണിജ്യ രംഗത്തെ പ്രമുഖരും സാമൂഹ്യ പ്രവർത്തകരും ഈ ചടങ്ങിൽ സാക്ഷ്യം വഹിക്കും.
ഗൃഹോപയോഗത്തിനും വ്യാപാര ആവശ്യങ്ങൾക്കുമായി അത്യാധുനികമായ വിതരണ സംവിധാനമാണ് ഫൈൻ ഗ്യാസ് ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വേഗതയാർന്ന ഡെലിവറിയും മികച്ച സുരക്ഷയും കമ്പനി ഉറപ്പുനൽകുന്നു. ഇതിന് പുറമെ ഓൺലൈൻ ബുക്കിംഗ് സൗകര്യം, 24 മണിക്കൂർ കസ്റ്റമർ സപ്പോർട്ട്, അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള പ്രത്യേക സേവനങ്ങൾ എന്നിവയും ഫൈൻ ഗ്യാസ് ലഭ്യമാക്കും.
