ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ രക്ഷിതാക്കൾക്കായി സൗജന്യ തത്സമയ സ്കൂൾ ബസ് ട്രാക്കിംഗ് ആപ്പ് പുറത്തിറക്കി

  1. Home
  2. International

ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ രക്ഷിതാക്കൾക്കായി സൗജന്യ തത്സമയ സ്കൂൾ ബസ് ട്രാക്കിംഗ് ആപ്പ് പുറത്തിറക്കി

bahrain


വിദ്യാർത്ഥികളുടെ സുരക്ഷയും കാര്യക്ഷമമായ ഗതാഗത സംവിധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ സ്‌കൂൾ ബഹ്‌‌റൈൻ സൗജന്യ തത്സമയ സ്കൂൾ ബസ് ട്രാക്കിംഗ് സംവിധാനം അവതരിപ്പിച്ചു. 'ഡി.സി പേരന്റ് ആപ്പ്' (DC Parent App) വഴിയാണ് ഈ സേവനം ലഭ്യമാക്കുന്നത്. ഒക്ടോബർ 1 മുതൽ റിഫ കാമ്പസിൽ പ്രാഥമികമായി നടപ്പിലാക്കിയ ഈ സംവിധാനം ഉടൻ തന്നെ ഈസ ടൗൺ കാമ്പസിലേക്കും വ്യാപിപ്പിക്കും. യാതൊരുവിധ അധിക സബ്‌സ്‌ക്രിപ്‌ഷനോ പ്രവർത്തന ഫീസോ ഇല്ലാതെ സൗജന്യമായാണ് ഈ ആപ്പ് സേവനം നൽകുന്നത്.

പുതിയ ആപ്പിലൂടെ രാവിലെയും ഉച്ചയ്ക്കും ബസിന്റെ തത്സമയ സ്ഥാനവും യാത്രാ പുരോഗതിയും നിരീക്ഷിക്കാൻ രക്ഷിതാക്കൾക്ക് സാധിക്കും. ഇത് ബസ് സ്റ്റോപ്പുകളിലെ അനാവശ്യ കാത്തിരിപ്പ് ഒഴിവാക്കാൻ സഹായിക്കും. ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈന്റെ ഡിജിറ്റൽ പരിവർത്തന പദ്ധതികളുടെ ഭാഗമായാണ് ഈ സംവിധാനമെന്നും, സ്കൂൾ ഗതാഗത സംവിധാനത്തെ കൂടുതൽ സുതാര്യവും സൗകര്യപ്രദവുമാക്കാൻ ഇത് സഹായിക്കുമെന്നും സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗ്ഗീസ് പറഞ്ഞു. ഐ.ഓ.എസ് ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവ വഴി ആപ്പിന്റെ പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്ത് രക്ഷിതാക്കൾക്ക് ഈ സേവനം ഉപയോഗിക്കാം.