ഒമാൻ തീരത്ത് വീണ്ടും ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; ജീവനക്കാർ സുരക്ഷിതർ

  1. Home
  2. International

ഒമാൻ തീരത്ത് വീണ്ടും ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; ജീവനക്കാർ സുരക്ഷിതർ

image


ഒമാൻ തീരത്ത് വീണ്ടും ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം . എം.ടി. ജൽവീർ എന്ന ചരക്ക് കപ്പലാണ് ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യം അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.ഒമാനിലെ ഷിനാസ് തുറമുഖത്തിന് സമീപമാണ് സംഭവം .കപ്പലിലെ ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.മേഖലയിലെ നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് പ്രാദേശിക ഭരണകൂടവുമായി ചേർന്ന് ആവശ്യമായ നടപടികൾ ഏകോപിപ്പിച്ചു വരികയാണെന്നും എംബസി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.ഒമാൻ ഉൾക്കടലിൽ ചരക്കുകപ്പലിന് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് ഇന്ത്യൻ ജീവനക്കാർ മരിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചതിന് പിന്നാലെയാണ് പുതിയ ആക്രമണ റിപ്പോർട്ട് പുറത്തുവരുന്നത്.