ദുബായിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനം അടിയന്തര ലാൻഡിങ് നടത്തി

  1. Home
  2. International

ദുബായിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനം അടിയന്തര ലാൻഡിങ് നടത്തി

image


ദുബായിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനം രാജസ്ഥാനിലെ രാജ്‌കോട്ടിൽ അടിയന്തരമായി ഇറക്കി. യാത്രയ്ക്കിടെ വിമാനത്തിന്റെ കാർഗോ വിഭാഗത്തിൽ നിന്ന് പുക ഉയർന്നതിനെ തുടർന്നാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തിയത്.

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിമാനത്തിൽ 194 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പുക ശ്രദ്ധയിൽപ്പെട്ടതോടെ പൈലറ്റുമാർ ഉടൻ രാജ്‌കോട്ട് വിമാനത്താവള അധികൃതരുമായി ബന്ധപ്പെടുകയും അടിയന്തര ലാൻഡിങ്ങിനുള്ള അനുമതി തേടുകയും ചെയ്തു.വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും യാത്രക്കാർക്ക് കുഴപ്പമൊന്നുമില്ലെന്നും രാജ്കോട്ട് വിമാനത്താവളം ഡയറക്റ്റർ ദിഗന്ത ബോറ അറിയിച്ചു.