ഇൻഡിഗോ വിദ്യാർത്ഥികൾക്കായി വമ്പൻ ഓഫർ ഒരുക്കുന്നു; പഠന ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നിരക്കുകളിൽ ഇളവ്

  1. Home
  2. International

ഇൻഡിഗോ വിദ്യാർത്ഥികൾക്കായി വമ്പൻ ഓഫർ ഒരുക്കുന്നു; പഠന ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നിരക്കുകളിൽ ഇളവ്

INDIGO


 

 ബജറ്റ് എയർലൈനായ ഇൻഡിഗോ വിദ്യാർത്ഥികൾക്കായി വമ്പൻ ഓഫർ ഒരുക്കുന്നു. ഇൻഡിഗോയുടെ വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും ഫ്ലൈറ്റ് ബുക്ക് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക നിരക്കുകളും ഓഫറുകളാണ് എയർലൈൻ അവതരിപ്പിച്ചിരിക്കുന്നത്. പഠന ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് യാത്ര സുഗമമാക്കാനും ചെലവ് കുറയ്ക്കാനുമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ഇൻഡിഗോയുടെ പുതിയ ഓഫർ അനുസരിച്ച്, വിദ്യാർത്ഥികൾക്ക് ടിക്കറ്റ് റിസർവേഷനുകൾ പരിഷ്‌ക്കരണ ഫീസ് നൽകാതെ തന്നെ മാറ്റാൻ കഴിയും. കൂടാതെ അവർക്ക് അധികമായി 10 കിലോ ലഗേജ് സൗകര്യവും  ടിക്കറ്റ് നിരക്കിൽ  6% വരെ കിഴിവും നൽകുന്നുണ്ട്. 

ഇൻഡിഗോയുടെ ഈ ഓഫർ, പഠന സാമഗ്രികളും മെറ്റീരിയലുകളും അവരുടെ പഠന സ്ഥലങ്ങളിലേക്ക് കൊണ്ടുപോകേണ്ട വിദ്യാർത്ഥികൾക്ക് സഹായകരമാണ്. ചെക്ക്-ഇൻ ചെയ്യുമ്പോൾ വിദ്യാർത്ഥികൾ സാധുവായ ഐഡി കാണിക്കണം. സാധുവായ ഐഡി ഇല്ലെങ്കിൽ സാധാരണ ടിക്കറ്റ് എടുക്കാനേ കഴിയുകയുള്ളു എന്ന് എയർലൈനിൻ്റെ വെബ്‌സൈറ്റിൽ പറയുന്നു.

മാത്രമല്ല, ഈ ആനുകൂല്യങ്ങൾ മറ്റൊരാൾക്ക് കൈമാറാൻ കഴിയില്ല, കൂടാതെ ആഭ്യന്തര ഫ്ലൈറ്റുകളിൽ മാത്രമേ ഈ ഓഫറുകൾ ലഭ്യമാകുകയുള്ളു. ഇൻഡിഗോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴിയുള്ള നേരിട്ടുള്ള റിസർവേഷനുകൾക്ക് മാത്രമേ ഓഫർ ബാധകമായുള്ളു. മൂന്നാം കക്ഷി ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി ബുക്ക് ചെയ്യുന്നതിന് ലഭിക്കുകയില്ല