കു​​വൈറ്റിൽ ഇ​ട​ക്കി​ടെ​യു​ള്ള മ​ഴ തു​ട​രും; ത​ണു​പ്പ് വ​ർ​ധി​ച്ചു

  1. Home
  2. International

കു​​വൈറ്റിൽ ഇ​ട​ക്കി​ടെ​യു​ള്ള മ​ഴ തു​ട​രും; ത​ണു​പ്പ് വ​ർ​ധി​ച്ചു

kuwait


കുവൈറ്റ് തണുപ്പ് സീസണിലേക്ക് പ്രവേശിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തുടരുന്ന മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും താപനില കുത്തനെ കുറച്ചു. തിങ്കളാഴ്ച രാവിലെ മുതൽ അന്തരീക്ഷം മേഘാവൃതമായിരുന്നു, ഇതോടൊപ്പം ഇടക്കിടെ നേരിയ രൂപത്തിൽ മഴയും എത്തി. മഴയും മഞ്ഞും നിറഞ്ഞ അന്തരീക്ഷം താപനിലയിൽ കുറവ് വരുത്തിയതോടെ തണുപ്പും ശക്തമായി അനുഭവപ്പെട്ടുതുടങ്ങി. ആളുകൾ തണുപ്പ് പ്രതിരോധ വസ്ത്രങ്ങൾ ഉപയോഗിച്ച് തുടങ്ങി. വരും ദിവസങ്ങളിൽ തണുപ്പ് കൂടുതൽ വർധിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ഈ ആഴ്ചയിൽ ഇടക്കിടെയുള്ള മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ്സ റമദാൻ അറിയിച്ചു. ചിലയിടങ്ങളിൽ മഴയോടൊപ്പം മിന്നലിനും സാധ്യതയുണ്ട്. പ്രഭാതങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് താപനിലയിൽ ഗണ്യമായ കുറവുണ്ടാക്കും. പകൽസമയത്തെ ഉയർന്ന താപനില 20°C-ൽ താഴെയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാത്രിയിൽ കാലാവസ്ഥ തണുപ്പു നിറഞ്ഞതായിരിക്കും. ആകാശം ഭാഗികമായി മേഘാവൃതമായി തുടരും.

മണിക്കൂറിൽ 8 മുതൽ 30 കിലോമീറ്റർ വരെ വേഗത്തിൽ വടക്കുകിഴക്കൻ ദിശയിൽ നിന്നുള്ള കാറ്റ് വീശുന്നത് തുടരും. ബുധനാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച രാവിലെ വരെ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ വ്യാപകവും തുടർച്ചയായതുമായ മഴ പ്രതീക്ഷിക്കുന്നു. ജലാംശത്തിൻ്റെ സാന്ദ്രത, അന്തരീക്ഷത്തിലെ താപനിലയിലെ വ്യതിയാനങ്ങൾ തുടങ്ങിയ സാഹചര്യങ്ങളെ ആശ്രയിച്ച് മഴയുടെ സമയത്തിലും തീവ്രതയിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം.