ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതി നിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം

  1. Home
  2. International

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതി നിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം

kuwait


കുവൈത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ വൈദ്യുതി നിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തമുണ്ടായതായി വൈദ്യുതി, ജല മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മന്ത്രാലയത്തിന്റെ ഫയർ സ്റ്റേഷനുകളുടെ സഹായത്തോടെ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തിയും രാജ്യത്തെ വൈദ്യുതി ശൃംഖലയുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാനുമായി പ്ലാന്റിലെ നിരവധി ജനറേറ്റിങ് യൂണിറ്റുകൾ താൽക്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്. ഉപഭോക്താക്കൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാതിരിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

എന്നാൽ, നിലവിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങൾ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. തുടർച്ചയായി ഏഴാം ദിവസമാണ് കുവൈത്തിന് നേരെ ഇറാൻ ആക്രമണം ഉണ്ടാകുന്നത്.