ബഹ്റൈനിൽ ഇറാൻ ആക്രമണം ശക്തമാക്കുന്നു; ആമസോൺ ഡേറ്റ സെന്റർ ആക്രമിച്ചതായി അവകാശവാദം

  1. Home
  2. International

ബഹ്റൈനിൽ ഇറാൻ ആക്രമണം ശക്തമാക്കുന്നു; ആമസോൺ ഡേറ്റ സെന്റർ ആക്രമിച്ചതായി അവകാശവാദം

bahrain


ബഹ്റൈനു നേരെ ഇറാൻ മിസൈൽ ആക്രമണം കടുപ്പിച്ചു. ബഹ്റൈനിലെ ആമസോൺ ഡേറ്റ സെന്ററിനു നേരെ ആക്രമണം നടത്തിയതായി ഇറാൻ റവലൂഷനറി ഗാർഡ് അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യം ആമസോണോ ബഹ്റൈൻ ഭരണകൂടമോ സ്ഥിരീകരിച്ചിട്ടില്ല.

ജോർദാനിലെ അൽ അസ്റഖ് സേനാ താവളത്തിനും ബഹ്റൈനിലെ ഷെയ്ഖ് ഇസാ വ്യോമ താവളത്തിനും നേരെ ആക്രമണം നടത്തിയതായും ഇറാൻ അറിയിച്ചു. ഇതിനിടെ, ഇറാഖിലെ കുർദിസ്ഥാൻ മേഖലയുടെ തലസ്ഥാനമായ ഇർബിൽ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഇറാൻ ഡ്രോൺ ഇടിച്ചിറക്കി. ഇതേത്തുടർന്ന് നിർത്തിവെച്ച വിമാന സർവീസുകൾ പിന്നീട് പുനഃസ്ഥാപിച്ചു. വിമാനത്താവളത്തിന് സമീപമുള്ള യു.എസ് സൈനിക ക്യാമ്പിന് സമീപം സ്‌ഫോടന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

ഹോർമുസ് കടലിടുക്കിൽ അയ്യായിരത്തിലധികം നാവികർ ഇപ്പോഴും ഒറ്റപ്പെട്ടു കിടക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. ഇവർക്ക് അടിയന്തരമായി മരുന്നും അവശ്യവസ്തുക്കളും എത്തിക്കാൻ യുദ്ധത്തിൽ പങ്കാളികളായ രാജ്യങ്ങൾ ഇടപെടണമെന്ന് യു.എൻ അവകാശ സമിതി അധ്യക്ഷൻ വോക്കർ ടുർക്ക് ആവശ്യപ്പെട്ടു. അതേസമയം, ചെങ്കടലിൽ ഹൂതി ഭീഷണി നിലനിൽക്കുന്നതിനാൽ ഈജിപ്തിലെ സിദി കെറിർ തുറമുഖം വഴി സൗദി അരാംകോ എണ്ണ കയറ്റുമതി വർദ്ധിപ്പിച്ചു.