ആയുധ ശേഷിയും വിതരണ ശൃംഖലയും മുൻപത്തേക്കാൾ ശക്തമെന്ന് ഇറാൻ; ആക്രമിച്ചാൽ കടുത്ത തിരിച്ചടിയെന്ന് മുന്നറിയിപ്പ്

  1. Home
  2. International

ആയുധ ശേഷിയും വിതരണ ശൃംഖലയും മുൻപത്തേക്കാൾ ശക്തമെന്ന് ഇറാൻ; ആക്രമിച്ചാൽ കടുത്ത തിരിച്ചടിയെന്ന് മുന്നറിയിപ്പ്

iran


ഇറാന്റെ ആയുധ നിർമ്മാണ ശേഷിയും വിതരണ ശൃംഖലയും മുൻപത്തേക്കാൾ ശക്തമാണെന്നും ആവശ്യമെങ്കിൽ മിസൈലുകളുടെ ദൂരപരിധി വർധിപ്പിക്കുമെന്നും ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്പും സൈനിക വക്താക്കളും മുന്നറിയിപ്പ് നൽകി. അമേരിക്കയുമായുള്ള ചർച്ചകളും പോരാട്ടവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ എം.ബി. ഗാലിബാഫ് വ്യക്തമാക്കി. ഇനിയൊരു ആക്രമണം ഉണ്ടായാൽ തിരിച്ചടി മുൻപത്തേക്കാൾ അതിരൂക്ഷമായിരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.

അതേസമയം, യു.എൻ സമ്മേളനത്തിനെത്തിയ വിദേശകാര്യ മന്ത്രി ഉൾപ്പെടെയുള്ള ഇറാനിയൻ നയതന്ത്ര സംഘത്തെ രാജ്യത്തുനിന്ന് പുറത്താക്കിയെന്ന അമേരിക്കയുടെ വാദം ഇറാൻ തള്ളി. സമാധാന നിർദേശങ്ങളിൽ അമേരിക്ക നൽകിയ പ്രതികരണത്തിൽ ഇറാൻ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.