നിലനിൽപിനെ ബാധിക്കുമെന്നു കണ്ടാൽ ആണവായുധ നയങ്ങളിൽ മാറ്റം വരുത്തും; ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്

  1. Home
  2. International

നിലനിൽപിനെ ബാധിക്കുമെന്നു കണ്ടാൽ ആണവായുധ നയങ്ങളിൽ മാറ്റം വരുത്തും; ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്

iran


നിലനിൽപിനെ ബാധിക്കുമെന്നു കണ്ടാൽ ഇറാന്റെ ആണവായുധ നയങ്ങളിൽ മാറ്റം വരുത്തുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ ഉപദേശകൻ കമൽ ഖരാസി. ഇസ്രയേൽ - ഇറാൻ ബന്ധത്തിൽ ഉലച്ചിൽ വന്നതിന്റ പശ്ചാത്തലത്തിലാണു ഖരാസിയുടെ മുന്നറിയിപ്പ്. 

'ഞങ്ങൾക്ക് ആണവ ബോംബ് നിർമിക്കാനുള്ള പദ്ധതിയൊന്നുമില്ല. എന്നാൽ ഇറാൻറെ നിലനിൽപിനു ഭീഷണിയുയർത്തിയാൽ, ഞങ്ങളുടെ ആണവായുദ്ധ നയങ്ങളിൽ മാറ്റം വരുത്തുകയല്ലാതെ മറ്റുവഴികളില്ല' ഖരാസി പറഞ്ഞു.

സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലെ എംബസിക്കുനേരെ ഇസ്രയേൽ ബോംബ് ആക്രമണം നടത്തിയിരുന്നു. ഇതിനു മറുപടിയെന്ന നിലയിൽ ഇസ്രയേലിൽ ഇറാൻ മിസൈലാക്രമണവും നടത്തിയിരുന്നു. 
അതേസമയം, രാജ്യാന്തര ആറ്റമിക് ഏജൻസി പ്രതിനിധികളും ഇറാനിലെ ആണവായുധ ഉദ്യോഗസ്ഥരും തമ്മിലുള്ള ചർച്ച പുരോഗമനാത്മകാണെന്നു പറഞ്ഞാലും പ്രകടമായ പുരോഗതി ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല.