കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ, പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു
കുവൈത്തിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ- മിസൈൽ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ വിദേശകാര്യ മന്ത്രാലയം. കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്‌നമായ ലംഘനമാണിതെന്നും മേഖലയുടെ സമാധാനവും സ്ഥിരതയും തകർക്കുന്ന നടപടിയാണിതെന്നും യുഎഇ വ്യക്തമാക്കി.വ്യാഴാഴ്ച പുലർച്ചെ കുവൈത്തിന്റെ വ്യോമാതിർത്തിയിലേക്ക് കടന്ന മിസൈലുകളും ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടസ്സപ്പെടുത്തുകയും തകർക്കുകയും ചെയ്തതായി കുവൈത്ത് സായുധ സേന വ്യക്തമാക്കിയതിന് പിന്നാലെയാണ് യുഎഇയുടെ ഈ ശക്തമായ പ്രതികരണം.കുവൈത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി രാജ്യം കൈക്കൊള്ളുന്ന എല്ലാവിധ സുരക്ഷാ മുൻകരുതലുകൾക്കും നടപടികൾക്കും യുഎഇയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി
