ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണശ്രമങ്ങളെ പരാജയപ്പെടുത്തി ; യുഎഇ പൂർണ സുരക്ഷിതമെന്ന് പ്രതിരോധ മന്ത്രാലയം

  1. Home
  2. International

ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണശ്രമങ്ങളെ പരാജയപ്പെടുത്തി ; യുഎഇ പൂർണ സുരക്ഷിതമെന്ന് പ്രതിരോധ മന്ത്രാലയം

uae


ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികളെ യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം ശക്തമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട സ്‌ഫോടന ശബ്ദങ്ങൾ മിസൈലുകൾ തടയുന്നതിനിടെയുണ്ടായതാണെന്നും മന്ത്രാലയം വ്യക്തമാക്കി. ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും ഔദ്യോഗിക ചാനലുകൾ വഴി വരുന്ന നിർദ്ദേശങ്ങൾ മാത്രം പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.രാജ്യത്തെ നിലവിലെ സാഹചര്യം പൂർണമായും സുരക്ഷിതമാണെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.സുരക്ഷാ നടപടികൾ ശക്തമായി തുടരുകയാണെന്നും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.