അയണ്മാന് സൈക്ലിങ്: സലാലയില്‍ ഇന്ന് ഭാഗിക ഗതാഗത നിയന്ത്രണം
ദോഫാർ ഗവർണറേറ്റിൽ ഇന്ന് നടക്കുന്ന അയൺമാൻ 70.3 സൈക്ലിംഗ് മത്സരത്തോടനുബന്ധിച്ച് സലാല- താഖ- മിർബാത്ത് റോഡിൽ റോയൽ ഒമാൻ പൊലീസ് (ROP) ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മത്സരത്തിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമുള്ള മുൻകരുതലുകളുടെ ഭാഗമായാണ് ഈ ക്രമീകരണം.
മത്സരം നടക്കുന്ന പാതയിലൂടെയുള്ള യാത്രകൾ ഒഴിവാക്കാനും പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കാനും അധികൃതർ വാഹനയാത്രക്കാരോട് അഭ്യർത്ഥിച്ചു. യാത്രക്കാർ മുൻകൂട്ടി തങ്ങളുടെ യാത്രാ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
