തെക്കൻ ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം; ഹിസ്ബുള്ളയുടെ പ്രധാന കമാൻഡറും ബറ്റാലിയൻ തലവനും കൊല്ലപ്പെട്ടു

  1. Home
  2. International

തെക്കൻ ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം; ഹിസ്ബുള്ളയുടെ പ്രധാന കമാൻഡറും ബറ്റാലിയൻ തലവനും കൊല്ലപ്പെട്ടു

lebanon


തെക്കൻ ലബനനിൽ ഇസ്രയേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായും ബറ്റാലിയൻ കമാൻഡർ അലി സമീർ അൽ-ഹാജ് ഹസനും കൊല്ലപ്പെട്ടു. അൻസാർ പ്രദേശത്തുള്ള ഹിസ്ബുള്ളയുടെ സൈനിക ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഇസ്രയേലി സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതിൻ്റെ തിരിച്ചടിയായാണ് ഈ നടപടിയെന്ന് ഐ.ഡി.എഫ് വ്യക്തമാക്കി.

കൊല്ലപ്പെട്ട ഹസന്റെ കുടുംബാംഗങ്ങൾ സംഭവസ്ഥലത്തുണ്ടായിരുന്നത് അറിഞ്ഞിരുന്നില്ലെന്ന് ഇസ്രയേൽ പ്രതിരോധ സേനയും പ്രധാനമന്ത്രിയുടെ ഓഫീസും അറിയിച്ചു. ഹിസ്ബുള്ള സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും ഇസ്രയേൽ ആരോപിച്ചു.

അതേസമയം, ഗാസ തീരത്തുനിന്നുള്ള ഭീഷണികൾ നേരിടാൻ ഇസ്രയേൽ നാവികസേന 'അയൺ വാൾ' എന്ന പേരിൽ പുതിയ തീരദേശ പ്രതിരോധ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. തെക്കൻ ലബനനിൽ കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ മറ്റ് ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം 11 പേർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.