താമസത്തിന് ഇവിടം സൂപ്പറാ!!

  1. Home
  2. International

താമസത്തിന് ഇവിടം സൂപ്പറാ!!

image


ലോകത്തെഏറ്റവും മികച്ച രണ്ടാമത്തെ താമസയിടമായി യുഎഇ.ഹെൻ ലി ആൻഡ് പാർട്ണേഴ്സ് പുറത്തുവിട്ട 2026ലെ ഗ്ലോബൽ റെസിഡൻസ് പ്രോഗ്രാം ഇൻ ഡെക്‌സ് പ്രകാരം  സ്വിറ്റ്‌സർലൻഡിനും ഇറ്റലിക്കുമൊപ്പം 72 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് യുഎഇ. 73 പോയിന്റ് നേടിയ ഗ്രീസ് ആണ് ഒന്നാമത്.കഴിഞ്ഞ വർഷം അഞ്ചാം സ്ഥാനത്തായിരുന്ന യുഎഇ ഒരു വർഷംകൊണ്ടാണ് രണ്ടാം സഥാനത്തേക്കു കുതിച്ചത്. 

അതേസമയം യുഎഇയുടെ തലസ്ഥാനമായ അബുദാബി നമ്പിയോ സേഫ്റ്റി ഇൻഡക്‌സ് പ്രകാരം  ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരമായി തെരഞ്ഞെടുത്തു .തുടർച്ചയായ പത്താം വർഷവും അബുദാബി ഒന്നാമതെത്തീരുന്നു. ലോകത്തെ 300ലേറെ നഗരങ്ങളെ പിന്തള്ളി 100ൽ 88.9 പോയിന്റോടെയാണ് അബുദാബി ഒന്നാം സ്ഥാനം നിലനിർത്തിയത്.