ജസീറ എയർവേസ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചു; മിലാനിലേക്ക് നേരിട്ടുള്ള യാത്ര ഇനി എളുപ്പം
ഈദ് അവധിക്കാലത്തോടനുബന്ധിച്ച് കുവൈത്തിൽ നിന്നുള്ള യാത്രാ സൗകര്യങ്ങൾ വിപുലീകരിച്ച് ജസീറ എയർവേസ്. ഇറ്റലിയിലെ മിലാൻ ബെർഗാമോ റൂട്ടുൾപ്പെടെ 38 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവീസുകളാണ് വിമാനക്കമ്പനി പ്രഖ്യാപിച്ചത്. മിലാനിലേക്ക് മേയ് 22 മുതൽ നേരിട്ടുള്ള സർവീസ് ആരംഭിക്കും.
യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ടെർമിനൽ-5ൽ നിന്ന് 11 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലായി 17 രാജ്യങ്ങളിലേക്കാണ് ജസീറ എയർവേസ് നിലവിൽ സർവീസ് നടത്തുന്നത്. അവധിക്കാലത്ത് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ റൂട്ടുകൾ സജീവമാക്കുന്നത് പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടും.
