എയർപോർട്ട് വ്യൂ ആപ്പ് പുറത്തിറക്കി ജിദ്ദ വിമാനത്താവളം; പ്രവർത്തനങ്ങൾ ഇനി തത്സമയം നിരീക്ഷിക്കാം
ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സേവനങ്ങളും പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ജിദ്ദ എയർപോർട്ട് കമ്പനി 'എയർപോർട്ട് വ്യൂ' എന്ന പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കി. വിമാനത്താവളത്തിലെ മുഴുവൻ ജീവനക്കാർക്കും ലഭ്യമാകുന്ന ഈ ആപ്പിലൂടെ വിമാനങ്ങളുടെ സഞ്ചാരം, പ്രവർത്തനക്ഷമത, തത്സമയ അറിയിപ്പുകൾ എന്നിവ കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും.
വിവരങ്ങൾ വേഗത്തിലും കൃത്യമായും ലഭ്യമാകുന്നതിലൂടെ അടിയന്തര സാഹചര്യങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ ജീവനക്കാരെ ഈ സാങ്കേതികവിദ്യ സഹായിക്കും. ദൈനംദിന പ്രവർത്തന ഡാറ്റ, വിമാനങ്ങളുടെ നിലവിലെ സ്ഥിതി വിവരങ്ങൾ, ഇന്ററാക്ടീവ് ഡാഷ്‌ബോർഡുകൾ എന്നിവ ഉൾക്കൊള്ളുന്ന ആപ്പ് വിമാനത്താവളത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലൂടെ യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
