ജേര്‍ണലിസം ഒരു കുറ്റകൃത്യമല്ല’; വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ ഒന്നാം പേജ് ശൂന്യമാക്കി പ്രതിഷേധം

  1. Home
  2. International

ജേര്‍ണലിസം ഒരു കുറ്റകൃത്യമല്ല’; വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ ഒന്നാം പേജ് ശൂന്യമാക്കി പ്രതിഷേധം

WALL STREET



 His Story Should Be Here’ ; എന്ന  ബാനര്‍ ഹെഡിംഗ് ഉണ്ട്. ഒപ്പം  ഇവാന്‍ ഗെര്‍ഷോക്‌വിച്ചിന്റെ ചിത്രവും . തലക്കെട്ടിന് താഴെ മൂന്നു കോളം വീതിയില്‍, പകുതിയും കടന്ന് വൈറ്റ് സ്‌പേസ്. ശൂന്യമായ വലിയൊരു കോളം. വലത് വശത്ത് ഒറ്റക്കോളത്തിലും, താഴെയും ഇവാനെ കുറിച്ചും ലോകത്തിലെ മാധ്യമരംഗത്തെക്കുറിച്ചുമുള്ള ആശങ്കകളും പങ്കുവച്ചിട്ടുണ്ട്. ഇത് ഒരു  പ്രതിഷേധമാണ്. കഴിഞ്ഞ ഒരു വര്‍ഷമായി റഷ്യ അനധികൃതമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് ഗെര്‍ഷോക്‌വിച്ച്.

‘ ജേര്‍ണലിസം ഒരു കുറ്റകൃത്യമല്ല. ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ തന്റെ ജോലിക്കായാണ് ഇവാന്‍ റഷ്യയിലേക്കു പോയത്. തന്റെ ജീവന്‍ അപകടത്തിലാക്കിക്കൊണ്ട് അയാള്‍ ശ്രമിച്ചത് യുക്രെയ്‌ന് എതിരായ റഷ്യന്‍ അധിനിവേശത്തിനു പിന്നിലെ രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരാനായിരുന്നു’ വെള്ളിയാഴ്ച്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ ബൈഡന്‍ പറയുന്നു.

യെക്കാറ്റെറിന്‍ബര്‍ഗിലേക്ക് റിപ്പോര്‍ട്ടിംഗിന്റെ ഭാഗമായ യാത്രയ്ക്കിടയില്‍ 32 കാരനായ ഗെര്‍ഷോക്‌വിച്ച് അറസ്റ്റിലാകുന്നത്. അനുമതിയോ രേഖകളോ കൂടാതെ അമേരിക്കയ്ക്കു വേണ്ടി റഷ്യന്‍ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ എത്തിയതായിരുന്നു മാധ്യമപ്രവര്‍ത്തകനെന്നായിരുന്നു റഷ്യന്‍ അധികൃതരുടെ ആരോപണം. ഗെര്‍ഷോക്‌വിച്ചിനെ രാഷ്ട്രീയ തടവുകാരന്‍ എന്നാണ് അമേരിക്ക അഭിസംബോധന ചെയ്യുന്നത്. മാധ്യമപ്രവകര്‍ത്തകന്റെ അറസ്റ്റ് തെറ്റായ നടപടിയാണെന്നും വൈറ്റ് ഹൗസ് അപലപിച്ചിരുന്നു.
ഗെര്‍ഷോക്‌വിച്ചിന്റെ കുടുംബം വലിയ ആശങ്കയിലാണ്. ഇങ്ങനെയൊരു അനുഭവം ഗെര്‍ഷോക്‌വിച്ചിന് നേരിടേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്.