ഉംറ തീർഥാടനത്തിനിടെ സൗദിയിൽ വാഹനാപകടം: ജുബൈൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി മരിച്ചു

  1. Home
  2. International

ഉംറ തീർഥാടനത്തിനിടെ സൗദിയിൽ വാഹനാപകടം: ജുബൈൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി മരിച്ചു

accident


ഉംറ തീർഥാടനത്തിനായി ജുബൈലിൽ നിന്ന് മദീനയിലേക്ക് പോയ ഹൈദരാബാദ് സ്വദേശികളുടെ വാഹനം അപകടത്തിൽപ്പെട്ട് പെൺകുട്ടി മരിച്ചു. ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ ഹാദിയ മുഖ്താർ ആണ് മരണപ്പെട്ടത്.

ബുധനാഴ്ച രാവിലെയോടെയായിരുന്നു അപകടം. യാത്രയ്ക്കിടെ കാർ മറിഞ്ഞ് ജനലിലൂടെ പുറത്തേക്ക് തെറിച്ചുവീണ കുട്ടിയാണ് തത്സമയം മരിച്ചത്. ബുറൈദയിൽ നിന്ന് മദീനയിലേക്കുള്ള പാതയിലുള്ള അർ റബുഅയിലെ ഉഖ്‌ലത്ത് അൽ സുഗൂർ ആശുപത്രി മോർച്ചറിയിൽ ഹാദിയയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. കാറിലുണ്ടായിരുന്ന മറ്റു യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ഹാദിയയുടെ മൃതദേഹം സൗദി അറേബ്യയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. ഇതിനായുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ നടന്നു വരികയാണ്. നിയമനടപടികൾ പൂർത്തിയാക്കാനും കുടുംബത്തെ സഹായിക്കാനുമായി ആന്ധ്രപ്രദേശ്, തെലങ്കാന കൂട്ടായ്മകൾ രംഗത്തുണ്ട്.