വിമാനം കയറാൻ പോകുന്നതിനിടെ തന്നെ... ഇനി രാജ്യാന്തര ഡ്രൈവിങ് ലൈസൻ കയ്യിൽ!
ദുബായ് വിമാനത്താവളത്തിൽ ഇനി വെറും 5 മിനിറ്റിനുള്ളിൽ രാജ്യാന്തര ഡ്രൈവിങ് പെർമിറ്റ് സ്വന്തമാക്കാം. സാധുവായ യുഎഇ ഡ്രൈവിങ് ലൈസൻസുള്ള സ്വദേശികൾക്കും താമസക്കാർക്കുമാണ് പുതിയ സേവനം ലഭ്യമാകുക.ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3 അറൈവൽ വിഭാഗത്തിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററിലാണ് സേവനം. അതും ആഴ്ചയിലെ ഏഴ് ദിവസവും 24 മണിക്കൂറും.എമിറേറ്റ്‌സ് ഐഡി, സാധുവായ യുഎഇ ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയാണ് ആവശ്യമായ രേഖകൾ. ബന്ധപ്പെട്ട സംവിധാനങ്ങൾ തമ്മിൽ ഡിജിറ്റലായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ വിവരങ്ങൾ വേഗത്തിൽ പരിശോധിച്ച് പെർമിറ്റ് അനുവദിക്കും.യാത്രയ്ക്ക് തൊട്ടുമുമ്പ് രാജ്യാന്തര ഡ്രൈവിങ് പെർമിറ്റ് ആവശ്യമുള്ളവർക്ക് വലിയ ആശ്വാസമാകുന്ന സംവിധാനമാണിത്.
