ടാറ്റ കെമിക്കല്‍സിനോട് രാജ്യം വിടണമെന്ന് ഉത്തരവിട്ട് കെനിയന്‍ പ്രസിഡന്റ്
ഇന്ത്യന്‍ കമ്പനിയായ ടാറ്റ കെമിക്കല്‍സിനോട് കെനിയയിലെ പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് പ്രസിഡന്റ് വില്യം റൂട്ടോ. രാജ്യത്തിന് വേണ്ടത്ര നേട്ടങ്ങളുണ്ടാക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് റൂട്ടോയുടെ നടപടി. ഗ്ലാസും കെമിക്കലുകളും നിര്‍മ്മിക്കാന്‍ വേണ്ടി പ്രാദേശികമായി ധാതു സംസ്‌കരിച്ച് ടാറ്റാ കെമിക്കല്‍സ് സോഡാ ആഷ് കയറ്റുമതി ചെയ്യുകയായിരുന്നുവെന്നും റൂട്ടോ ആരോപിച്ചിരുന്നു.
ടാറ്റയ്ക്ക് 100 വര്‍ഷത്തേക്ക് കരാര്‍ നല്‍കിയിരുന്നെങ്കിലും കെനിയയ്ക്ക് പ്രയോജനമുണ്ടായില്ലെന്നാണ് റൂട്ടോയുടെ വാദം. ടാറ്റയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം വലിയ ഗ്ലാസ് നിര്‍മ്മാണ സൗകര്യം സ്ഥാപിക്കുന്ന കമ്പനിയും രാസവസ്തുക്കള്‍ നിര്‍മ്മിക്കുന്ന മറ്റൊരു കമ്പനിയും കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കെനിയക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും നിക്ഷേപവും കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ പുതിയ നിക്ഷേപകരെ കണ്ടെത്തിയിട്ടുണ്ടെന്ന് റൂട്ടോ പറഞ്ഞു.
