ഗ്രാന്‍ഡ് മൊസല്ല പള്ളിയില്‍ ഖമേനിയുടെ മൃതദേഹം എത്തിച്ചു; സംസ്‌കാര ചടങ്ങുകള്‍ നാളെ മുതല്‍

  1. Home
  2. International

ഗ്രാന്‍ഡ് മൊസല്ല പള്ളിയില്‍ ഖമേനിയുടെ മൃതദേഹം എത്തിച്ചു; സംസ്‌കാര ചടങ്ങുകള്‍ നാളെ മുതല്‍

KHAMENEI


ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഭൗതികശരീരം സംസ്‌കാര ചടങ്ങുകൾക്കായി ടെഹ്‌റാനിലെ ഗ്രാന്‍ഡ് മൊസല്ല പള്ളിയില്‍ എത്തിച്ചു. നാളെ, അതായത് ജൂലൈ നാലിന് ആരംഭിക്കുന്ന വിടവാങ്ങൽ ചടങ്ങുകള്‍ ജൂലൈ ആറിന് ഖമേനിയുടെ ജന്മനാടായ മഷാദിലെ ഇമാം റെസ ദേവാലയത്തിലാണ് സമാപിക്കുക. ഇസ്രായേലും അമേരിക്കയും സംയുക്തമായി ഇറാനിൽ ആക്രമണം ആരംഭിച്ചതിന് ശേഷം ആദ്യമായി പുറംലോകത്തിന് മുന്നിലെത്തിയ ഐആര്‍ജിസി തലവന്‍ അഹമ്മദ് വാഹിദി അന്തരിച്ച നേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 2026 ഫെബ്രുവരി 28ന് നടന്ന ഈ സംയുക്ത ആക്രമണത്തിലാണ് ഖമേനിയും ഇറാനിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്.

ഈ സംഭവത്തെ തുടർന്ന് ഖമേനിയുടെ മകന്‍ മൊജ്തബ ഖമേനിയെ രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീടുണ്ടായ ഒരു ഇസ്രായേല്‍ ആക്രമണത്തില്‍ മൊജ്തബയ്ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിലവില്‍ നടക്കുന്ന സംസ്‌കാര ചടങ്ങുകളില്‍ ലോകത്തെ പ്രമുഖ നേതാക്കൾ ഉൾപ്പെടെ ഏകദേശം രണ്ട് കോടിയോളം (20 ദശലക്ഷം) ആളുകള്‍ പങ്കെടുക്കുമെന്നാണ് ഇറാന്റെ കണക്കുകൂട്ടൽ. ഇതിനിടെ, ഇന്ത്യയില്‍ നിന്നെത്തിയ മതനേതാക്കളുടെ സംഘം ഖമേനിയുടെ മൃതദേഹത്തിൽ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ദൃശ്യങ്ങള്‍ ഇന്ത്യയിലെ ഇറാന്‍ എംബസി ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.