പ്രവാസികൾക്ക് ആശ്വാസം: കോഴിക്കോട്–ജിദ്ദ സൗദിയ എയർലൈൻസ് സർവീസ് ഡിസംബർ 4 മുതൽ

  1. Home
  2. International

പ്രവാസികൾക്ക് ആശ്വാസം: കോഴിക്കോട്–ജിദ്ദ സൗദിയ എയർലൈൻസ് സർവീസ് ഡിസംബർ 4 മുതൽ

saudia


മലബാർ മേഖലയിലെ പ്രവാസികൾക്കും ഉംറ തീർത്ഥാടകർക്കും ആശ്വാസമായി കോഴിക്കോട് (കരിപ്പൂർ) – ജിദ്ദ സെക്ടറിൽ നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് സൗദിയ എയർലൈൻസ് (Saudia). ഡിസംബർ നാലു മുതൽ ആരംഭിക്കുന്ന പുതിയ ഷെഡ്യൂൾ പ്രകാരം ആഴ്ചയിൽ മൂന്ന് സർവീസുകളാണ് സൗദിയ നടത്തുക. വിമാന സർവീസുകൾക്കുള്ള ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

സൗദിയിലെ പ്രാദേശിക സംഘർഷങ്ങളെത്തുടർന്ന് നിർത്തിവെച്ചിരുന്ന കോഴിക്കോട് – റിയാദ് സൗദിയ സർവീസ് ഒക്ടോബർ 29-ഓടെ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് തടസ്സങ്ങളില്ലെങ്കിൽ ജിദ്ദ സർവീസ് ഡിസംബർ 4-ന് തന്നെ ആരംഭിക്കുകയും ജനുവരിയോടെ സർവീസുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യും.

മുൻപ് ഈ സെക്ടറിൽ സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ, ഇൻഡിഗോ എന്നിവ താൽക്കാലികമായി സർവീസുകൾ നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് സൗദിയയുടെ കടന്നുവരവ്. നിലവിൽ സലാം എയർ മസ്കത്ത് വഴി കണക്റ്റിങ് സർവീസ് നടത്തുന്നുണ്ട്.