യമനിലെ വിദ്യാഭ്യാസ മേഖലയ്ക്ക് കൈത്താങ്ങായി കെ.എസ്. റിലീഫ്; 13 സ്കൂളുകൾ നിർമിക്കുകയും പുനരുദ്ധരിക്കുകയും ചെയ്യും

  1. Home
  2. International

യമനിലെ വിദ്യാഭ്യാസ മേഖലയ്ക്ക് കൈത്താങ്ങായി കെ.എസ്. റിലീഫ്; 13 സ്കൂളുകൾ നിർമിക്കുകയും പുനരുദ്ധരിക്കുകയും ചെയ്യും

k s relief


പ്രതിസന്ധി നേരിടുന്ന യമനിലെ വിദ്യാഭ്യാസ രംഗത്തെ പിന്തുണയ്ക്കാൻ സമഗ്ര പദ്ധതിയുമായി സൗദി അറേബ്യയുടെ ആഗോള ജീവകാരുണ്യ ഏജൻസിയായ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ്. റിലീഫ്). ലാഹിജ്, അൽ ധാലെ ഗവർണറേറ്റുകളിലായി 13 സ്‌കൂളുകളുടെ നിർമാണത്തിനും പുനരുദ്ധാരണത്തിനുമുള്ള പദ്ധതിക്ക് തുടക്കമായി. യമൻ വിദ്യാഭ്യാസ മന്ത്രി ആദിൽ അബ്ദുൽമജീദ് അൽ അബ്ബാദി, ലാഹിജ് ഗവർണർ മുറാദ് അലി അൽ ഹലീമി എന്നിവരുടെ സാന്നിധ്യത്തിലാണ് തറക്കല്ലിടൽ കർമം നടന്നത്.

പദ്ധതിയുടെ ഭാഗമായി 45 പുതിയ ക്ലാസ് മുറികൾ നിർമിക്കുകയും നാല് സ്‌കൂളുകൾ പൂർണമായി പുനരുദ്ധരിക്കുകയും ചെയ്യും. കുടിവെള്ള-ശുചിത്വ സൗകര്യങ്ങൾ, സോളാർ ഊർജ്ജ സംവിധാനങ്ങൾ എന്നിവയടക്കം ഒരുക്കുന്നതിലൂടെ നിർമാണം പൂർത്തിയാകുമ്പോൾ 59,851 പേർക്ക് ഇതിന്റെ നേരിട്ടുള്ള പ്രയോജനം ലഭിക്കും. കുട്ടികൾക്ക് സുരക്ഷിതമായ പഠനാന്തരീക്ഷം ഒരുക്കാനും ക്ലാസ് മുറികളിലെ അമിത തിരക്ക് കുറയ്ക്കാനുമാണ് ഈ പദ്ധതിയിലൂടെ സൗദി ലക്ഷ്യമിടുന്നത്.