ആരോഗ്യ രംഗത്ത് മുന്നേറി കുവൈത്ത്; രോഗപ്രതിരോധ സൂചികയിൽ 91% നേട്ടം

  1. Home
  2. International

ആരോഗ്യ രംഗത്ത് മുന്നേറി കുവൈത്ത്; രോഗപ്രതിരോധ സൂചികയിൽ 91% നേട്ടം

kuwait


ലോകാരോഗ്യ സംഘടനയുടെ (WHO) കിഴക്കൻ മെഡിറ്ററേനിയൻ മേഖലയുടെ 2025-ലെ രോഗപ്രതിരോധ പരിപാടി പ്രകടന സൂചികയിൽ (National Immunization Technical Advisory Groups - NITAGs) കുവൈത്ത് മികച്ച മുന്നേറ്റം രേഖപ്പെടുത്തി. ഈ മൂല്യനിർണയ സൂചകങ്ങളിൽ കുവൈത്ത് 91 ശതമാനം നേട്ടമാണ് കൈവരിച്ചത്. കഴിഞ്ഞ വർഷത്തെ (2023) മൂല്യനിർണയത്തിൽ 75 ശതമാനം പ്രകടന നിരക്ക് മാത്രമാണ് കുവൈത്തിനുണ്ടായിരുന്നത്. അവിടെനിന്നാണ് ഇത്തവണ 16 പോയിൻ്റുകളുടെ ഗണ്യമായ കുതിപ്പ് രാജ്യം രേഖപ്പെടുത്തിയത്.

രോഗപ്രതിരോധത്തിലെ ഉയർന്ന തലത്തിലുള്ള അവബോധം, ശാസ്ത്രീയ ശുപാർശകളുടെ പ്രയോഗം, രോഗപ്രതിരോധ പദ്ധതി ശക്തിപ്പെടുത്തൽ, ഡേറ്റ അടിസ്ഥാനമാക്കിയുള്ള നടപടികൾ, ആരോഗ്യ നയങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങി നിരവധി പ്രധാന സൂചകങ്ങളിൽ കുവൈത്ത് പുരോഗതി കൈവരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രോഗപ്രതിരോധ നയങ്ങൾ ശക്തിപ്പെടുത്തുന്നതിലും മികച്ച രീതികൾ നടപ്പിലാക്കുന്നതിലും രാജ്യം കാണിക്കുന്ന പ്രതിബദ്ധതയാണ് ഈ നേട്ടം അടിവരയിടുന്നത്. സാങ്കേതിക ജീവനക്കാരുടെയും ഉപദേശക സമിതികളിലെ വിദഗ്ദ്ധരുടെയും പരിശ്രമത്തിന്റെയും ഡിജിറ്റൽ സാങ്കേതിക പ്രവർത്തനങ്ങളുടെയും ഫലമായാണ് ഈ മുന്നേറ്റമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.