കുവൈത്ത് വിമാനത്താവള ആക്രമണം; പരിക്കേറ്റ ഒൻപത് ഇന്ത്യക്കാർ ആശുപത്രി വിട്ടു

  1. Home
  2. International

കുവൈത്ത് വിമാനത്താവള ആക്രമണം; പരിക്കേറ്റ ഒൻപത് ഇന്ത്യക്കാർ ആശുപത്രി വിട്ടു

kuwait


കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യക്കാരിൽ ഒൻപത് പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. പരിക്കേറ്റ മറ്റ് നാല് ഇന്ത്യക്കാർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ജൂൺ മൂന്നിന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും 13 ഇന്ത്യക്കാർ ഉൾപ്പെടെ 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

പരിക്കേറ്റ് ജാബിർ ആശുപത്രിയിൽ കഴിയുന്നവരെ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി സന്ദർശിച്ചു. ഇവരുടെ ആരോഗ്യസ്ഥിതിയും ചികിത്സാ സൗകര്യങ്ങളും വിലയിരുത്തിയ അംബാസഡർ, പരിക്കേറ്റവർക്കും കുടുംബങ്ങൾക്കും എംബസിയുടെ പൂർണ്ണ പിന്തുണ ഉറപ്പുനൽകി. പരിക്കേറ്റവരുടെ തുടർന്നുള്ള ആവശ്യങ്ങൾക്കായി ആശുപത്രി അധികൃതരുമായും ബന്ധപ്പെട്ട കുടുംബങ്ങളുമായും നിരന്തരം ഏകോപനം നടത്തിവരികയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.