കുവൈത്ത് വിമാനത്താവളം ടെർമിനൽ-1 ഈ മാസം തുറക്കുമെന്ന് വിവരം; സൂപ്പർ കപ്പിനായി ഒരുക്കങ്ങൾ വേഗത്തിൽ

  1. Home
  2. International

കുവൈത്ത് വിമാനത്താവളം ടെർമിനൽ-1 ഈ മാസം തുറക്കുമെന്ന് വിവരം; സൂപ്പർ കപ്പിനായി ഒരുക്കങ്ങൾ വേഗത്തിൽ

kuwait


ഇറാൻ ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതിനെ തുടർന്ന് അടച്ചിട്ട കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ-1 (T-1) പ്രവർത്തനങ്ങൾ ഈ മാസത്തോടെ പുനരാരംഭിക്കും. അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും അവസാന ഘട്ടത്തിലാണ്.

കുവൈത്ത് ആതിഥേയത്വം വഹിക്കുന്ന സൗദി സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിന് മുന്നോടിയായി ടെർമിനൽ തുറക്കുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സഊദ് അസ്സബാഹ് അറിയിച്ചിരുന്നു. ഡിസംബറിൽ നടക്കുന്ന മത്സരങ്ങൾ കാണാനെത്തുന്ന സൗദി ആരാധകർക്കായി അതിർത്തി ചെക്ക്പോസ്റ്റായ നുവൈസീബിൽ 20 പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കും.

കഴിഞ്ഞ ഫെബ്രുവരിയിലും ജൂണിലുമുണ്ടായ ഇറാൻ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ ഗുരുതര നാശനഷ്ടങ്ങൾ സംഭവിച്ചതിനെ തുടർന്നാണ് ടെർമിനൽ-1 താത്കാലികമായി അടച്ചത്. നിലവിൽ കുവൈത്ത് എയർവേസ് ടെർമിനൽ വഴിയാണ് സർവീസുകൾ ഏകോപിപ്പിക്കുന്നത്. T-1 കൂടെ തുറക്കുന്നതോടെ വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാനാകും.