ഫസ്റ്റ്, ബിസിനസ് ക്ലാസ് ബുക്കിങ്ങുകൾ ഇക്കണോമിയിലേക്ക് മാറ്റില്ലെന്ന് കുവൈത്ത് എയർവേസ്

  1. Home
  2. International

ഫസ്റ്റ്, ബിസിനസ് ക്ലാസ് ബുക്കിങ്ങുകൾ ഇക്കണോമിയിലേക്ക് മാറ്റില്ലെന്ന് കുവൈത്ത് എയർവേസ്

kuwait


ഫസ്റ്റ്, ബിസിനസ് ക്ലാസ് ടിക്കറ്റ് ബുക്കിങ്ങുകൾ ഇക്കണോമി ക്ലാസിലേക്ക് മാറ്റുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ കുവൈത്ത് എയർവേസ് നിഷേധിച്ചു. ഇത്തരം പ്രചാരണങ്ങൾ പൂർണ്ണമായും തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് കമ്പനി വ്യക്തമാക്കി.

സ്ഥിരീകരിച്ച ബുക്കിങ്ങുകളും യാത്രക്കാർ തിരഞ്ഞെടുത്ത യാത്രാ ക്ലാസുകളും അതേപടി നിലനിർത്തുമെന്നും അധികൃതർ അറിയിച്ചു. എന്തെങ്കിലും പ്രവർത്തനപരമായ കാരണങ്ങളാൽ മാറ്റങ്ങൾ വരുത്തേണ്ടി വന്നാൽ യാത്രക്കാരെ മുൻകൂട്ടി അറിയിക്കുമെന്നും, അവരുടെ അവകാശങ്ങളും അർഹമായ നഷ്ടപരിഹാരവും ഉറപ്പാക്കുമെന്നും കുവൈത്ത് എയർവേസ് കൂട്ടിച്ചേർത്തു.