പ്രതിരോധ-സുരക്ഷാ സഹകരണത്തിന് കുവൈത്തും കാനഡയും; ധാരണാപത്രത്തിൽ ഒപ്പുവെച്ചു

  1. Home
  2. International

പ്രതിരോധ-സുരക്ഷാ സഹകരണത്തിന് കുവൈത്തും കാനഡയും; ധാരണാപത്രത്തിൽ ഒപ്പുവെച്ചു

kuwait


കുവൈത്തും കാനഡയും തമ്മിൽ പ്രതിരോധ-സുരക്ഷാ മേഖലകളിൽ സഹകരിക്കുന്നതിനായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹും കനേഡിയൻ വിദേശകാര്യമന്ത്രി അനിത ആനന്ദും തമ്മിൽ ഒട്ടാവയിൽ നടന്ന മന്ത്രിതല കൂടിക്കാഴ്ചയിലാണ് കരാർ ഒപ്പുവെച്ചത്. കുവൈത്ത് പ്രതിരോധ മന്ത്രാലയവും കനേഡിയൻ കൊമേഴ്‌സ്യൽ കോർപ്പറേഷനും തമ്മിലാണ് ധാരണാപത്രം.

സന്ദർശനവേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്യുകയും വിവിധ മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. കൂടാതെ ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യങ്ങളും സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളും നേതാക്കൾ ചർച്ച ചെയ്തു.