ഈദുൽ ഫിത്വർ അവധി പ്രഖ്യാപിച്ച് കുവൈത്ത്

  1. Home
  2. International

ഈദുൽ ഫിത്വർ അവധി പ്രഖ്യാപിച്ച് കുവൈത്ത്

eid al adha and arafat days


ഈദുൽ ഫിത്വറിനോടനുബന്ധിച്ച് കുവൈത്തിലെ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.മാർച്ച് 19നാണ് പെരുന്നാൾ ആചരിക്കപ്പെടുന്നതെങ്കിൽ 19, 20, 21, 22 തീയതികളിലായി നാല് ദിവസത്തെ അവധി ലഭിക്കും. തുടർന്ന് മാർച്ച് 23 തിങ്കളാഴ്ച സർക്കാർ ഓഫീസുകൾ പ്രവർത്തനം പുനരാരംഭിക്കും.എന്നാൽ പെരുന്നാൾ മാർച്ച് 20നാണെങ്കിൽ 19, 20, 21, 22, 23 തീയതികളിലായി അഞ്ച് ദിവസത്തെ അവധി ലഭിക്കും. ഈ സാഹചര്യത്തിൽ മാർച്ച് 24 ചൊവ്വാഴ്ചയാണ്  ജോലികൾ പുനരാരംഭിക്കും