ഗൾഫ് കപ്പിൽ പ്രതീക്ഷയോടെ കുവൈത്ത്; ദേശീയ ടീം ജിദ്ദയിലെത്തി
സൗദി അറേബ്യയിലെ ജിദ്ദയിൽ സെപ്റ്റംബർ 23-ന് ആരംഭിക്കുന്ന 27-ാമത് ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിനായി കുവൈത്ത് ദേശീയ ടീം ജിദ്ദയിൽ എത്തിച്ചേർന്നു. ഖത്തറിലെ ദോഹയിൽ പരിശീലനം പൂർത്തിയാക്കിയാണ് ടീം എത്തിയത്. ടൂർണമെന്റിന് മുന്നോടിയായി കുവൈത്ത് വെള്ളിയാഴ്ച യമനുമായി സൗഹൃദ മത്സരം കളിക്കും. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ ആറ് വരെയാണ് ടൂർണമെന്റ് നടക്കുന്നത്.
ജിസിസി രാജ്യങ്ങൾക്ക് പുറമെ ഇറാഖ്, യമൻ എന്നിവരടക്കം എട്ട് രാജ്യങ്ങളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. നാല് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് മത്സരങ്ങൾ. ഗ്രൂപ്പ് ഘട്ടത്തിൽ സെപ്റ്റംബർ 23-ന് സൗദി അറേബ്യയ്ക്കെതിരെയും, 26-ന് ഇറാഖിനെതിരെയും, 29-ന് ഒമാനെതിരെയും കുവൈത്ത് ഏറ്റുമുട്ടും. 1970-ൽ ആരംഭിച്ച ഗൾഫ് കപ്പിൽ 10 തവണ ചാമ്പ്യൻമാരായ ചരിത്രമുള്ള ടീമാണ് കുവൈത്ത്.
