കുവൈത്തിൽ സഹൽ ആപ്പ് വഴി വാഹന ഉടമസ്ഥാവകാശ കൈമാറ്റ സേവനം പുനരാരംഭിച്ചു

  1. Home
  2. International

കുവൈത്തിൽ സഹൽ ആപ്പ് വഴി വാഹന ഉടമസ്ഥാവകാശ കൈമാറ്റ സേവനം പുനരാരംഭിച്ചു

image


കുവൈറ്റിൽ സഹൽ ആപ്പ് വഴി വാഹന ഉടമസ്ഥാവകാശ കൈമാറ്റ സേവനം വീണ്ടും സജീവമായി. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിനെ തുടർന്നാണ് സേവനം പുനരാരംഭിച്ചതെന്ന് അധികൃതർ അറിയിച്ചു.
ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റിന്റെ സിസ്റ്റം അപ്‌ഡേറ്റുകൾക്ക് പിന്നാലെയാണ് സേവനം വീണ്ടും ലഭ്യമായത്. ഇതോടെ ഉപയോക്താക്കൾക്ക് സഹൽ ആപ്പ് വഴി ഓൺലൈനായി വാഹന ഉടമസ്ഥാവകാശ കൈമാറ്റ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും.സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുന്നതിനുള്ള ഡിജിറ്റൽ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഈ നടപടി നടപ്പാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.