സന്ദർശന വിസ നടപടികൾ ലളിതമാക്കി കുവൈത്ത്; അഞ്ച് മിനിറ്റിനുള്ളിൽ വിസ ലഭിക്കും

  1. Home
  2. International

സന്ദർശന വിസ നടപടികൾ ലളിതമാക്കി കുവൈത്ത്; അഞ്ച് മിനിറ്റിനുള്ളിൽ വിസ ലഭിക്കും

kuwait


കുവൈത്തിൽ സന്ദർശന വിസ നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കി സർക്കാർ ഉത്തരവിറക്കി. പുതിയ ഡിജിറ്റൽ സംവിധാനത്തിലൂടെ അഞ്ച് മിനിറ്റിനുള്ളിൽ വിസിറ്റ് വിസ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിന്റെയും സാമ്പത്തിക പുരോഗതിയുടെയും ഭാഗമായാണ് ഈ വിപ്ലവകരമായ മാറ്റം.

കുടുംബം, ബിസിനസ്, ടൂറിസ്റ്റ് വിഭാഗങ്ങളിലായി ആഴ്ചയിൽ ശരാശരി 20,000-ത്തോളം വിസകളാണ് നിലവിൽ അനുവദിക്കുന്നത്. 'സഹ്ൽ', 'കുവൈത്ത് വിസ' എന്നീ മൊബൈൽ ആപ്പുകൾ വഴി റെസിഡൻസി സേവനങ്ങളുടെ 85 ശതമാനത്തിലധികവും ഇപ്പോൾ ഓൺലൈനായി ലഭ്യമാണ്. സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെയാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കിയതെന്ന് റെസിഡൻസി അഫയേഴ്സ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മസ്‌യൂദ് അൽ-മുതൈരി വ്യക്തമാക്കി.

പുതിയ റെസിഡൻസി നിയമപ്രകാരം വിദേശ നിക്ഷേപകർക്ക് 15 വർഷം വരെയും, കുവൈത്ത് സ്വദേശിനികളുടെ മക്കൾക്കും വസ്തു ഉടമകൾക്കും 10 വർഷം വരെയും താമസാനുമതി ലഭിക്കും. വിസിറ്റ്, വർക്ക് വിസകൾക്ക് പ്രതിമാസം 10 ദിനാർ ഫീസും നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ, പാസ്‌പോർട്ട് കാലാവധിയുമായി ബന്ധിപ്പിക്കാതെ തന്നെ റെസിഡൻസി പെർമിറ്റിന് അപേക്ഷിക്കാമെന്നതും പ്രവാസികൾക്ക് വലിയ ആശ്വാസമാണ്.