യാത്ര സുരക്ഷിതമാക്കാൻ കുവൈത്ത്; നിരത്തിലിറങ്ങുന്നത് 2,300 പുതിയ സ്കൂൾ ബസുകൾ

  1. Home
  2. International

യാത്ര സുരക്ഷിതമാക്കാൻ കുവൈത്ത്; നിരത്തിലിറങ്ങുന്നത് 2,300 പുതിയ സ്കൂൾ ബസുകൾ

school reopening


വിദ്യാർഥികളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി കുവൈത്തിൽ 2,300 പുതിയ സ്കൂൾ ബസുകൾ നിരത്തിലിറക്കുന്നു. നിലവിൽ 1,416 സ്കൂൾ ബസുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. മൂന്ന് വിദ്യാഭ്യാസ തലങ്ങളിലുമുള്ള വിദ്യാർഥികൾക്ക് പുതിയ ബസുകളുടെ സേവനം പ്രയോജനപ്പെടും. അത്യാധുനിക നിരീക്ഷണ ക്യാമറകളും കൃത്യമായ ട്രാക്കിംഗ് സംവിധാനങ്ങളും ഉൾപ്പെടുത്തിയാകും പുതിയ ബസുകളുടെ പ്രവർത്തനം.

ഇതിനുപുറമേ, ഓരോ ബസിലും ഒരു എസ്കോർട്ടിന്റെ സേവനവും ഉറപ്പാക്കും. സ്കൂൾ സമയങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബസുകളുടെ സമയക്രമത്തിലും മാറ്റങ്ങൾ വരുത്തും. വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി മുഴുവൻ ഗതാഗത നിയമങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.