ഇസ്രായേൽ ആക്രമണത്തിലും കടന്നുകയറ്റത്തിലും കടുപ്പിച്ച് കുവൈത്ത്; ശക്തമായ അപലപനം

  1. Home
  2. International

ഇസ്രായേൽ ആക്രമണത്തിലും കടന്നുകയറ്റത്തിലും കടുപ്പിച്ച് കുവൈത്ത്; ശക്തമായ അപലപനം

kuwait


വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തുന്ന കനത്ത ആക്രമണങ്ങളെയും കുടിയേറ്റക്കാർ അൽ അഖ്സ പള്ളിയിലേക്ക് അതിക്രമിച്ചു കയറിയതിനെയും കടുത്ത ഭാഷയിൽ അപലപിച്ച് കുവൈത്ത്. ഇസ്രായേലിന്റെ ഈ നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക തത്ത്വങ്ങളുടെയും ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ഇത്തരം കടന്നുകയറ്റങ്ങൾ തടയാനും പലസ്തീൻ ജനതയ്ക്ക് അടിയന്തര സംരക്ഷണം ഉറപ്പാക്കാനും അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയും മുന്നോട്ടുവരണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.

കിഴക്കൻ ജറുസലം തലസ്ഥാനമായി 1967-ലെ അതിർത്തികൾ അടിസ്ഥാനമാക്കിയുള്ള സ്വതന്ത്ര പലസ്തീൻ രാഷ്ട്രമെന്ന ആവശ്യത്തിനും പലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾക്കും കുവൈത്തിന്റെ പൂർണ്ണ പിന്തുണ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.