വൈദ്യുതിയും വെള്ളവും മിതമായി ഉപയോഗിക്കുന്നത് തുടരാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് കുവൈത്ത് മന്ത്രിസഭ

  1. Home
  2. International

വൈദ്യുതിയും വെള്ളവും മിതമായി ഉപയോഗിക്കുന്നത് തുടരാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് കുവൈത്ത് മന്ത്രിസഭ

summer season officially begins on June 7 in Kuwait


രാജ്യത്ത് വൈദ്യുതിയും വെള്ളവും മിതമായി ഉപയോഗിക്കുന്നത് തുടരാൻ കുവൈത്ത് പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് കുവൈത്ത് മന്ത്രിസഭ. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.

വിഭവങ്ങൾ സംരക്ഷിക്കുകയും പൊതുതാൽപ്പര്യം മുൻനിർത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രിസഭ വ്യക്തമാക്കി. ഉപഭോഗം കുറയ്ക്കുന്നത് ദിനംപ്രതിയുള്ള ശീലമാക്കി മാറ്റുന്നത് വഴി അവശ്യ സേവനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാൻ സാധിക്കുമെന്നും യോഗം വിലയിരുത്തി.

രാജ്യത്ത് നടപ്പിലാക്കിവരുന്ന ദേശീയ വൈദ്യുതി-ജല സംരക്ഷണ ബോധവൽക്കരണ കാമ്പയിനായ 'വാഫിർ' (Wafir) സംരംഭത്തിന് പൊതുജനങ്ങളിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണത്തെ മന്ത്രിസഭ പ്രത്യേകമായി പ്രശംസിച്ചു.