കുവൈത്ത് മൊബൈൽ ഐഡി ആപ്പ് സുരക്ഷിതം; സൈബർ ആക്രമണ വാർത്തകൾ നിഷേധിച്ച് അതോറിറ്റി

  1. Home
  2. International

കുവൈത്ത് മൊബൈൽ ഐഡി ആപ്പ് സുരക്ഷിതം; സൈബർ ആക്രമണ വാർത്തകൾ നിഷേധിച്ച് അതോറിറ്റി

fake news


കുവൈത്ത് മൊബൈൽ ഐഡി (Kuwait Mobile ID) ആപ്പിനെതിരെ സൈബർ ആക്രമണം നടന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) അറിയിച്ചു. ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിലുള്ള സുരക്ഷാ വീഴ്ചകളൊന്നും ഉണ്ടായിട്ടില്ലെന്നും നിലവിൽ ആപ്ലിക്കേഷൻ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ പ്രവാസികളും സ്വദേശികളും ആശങ്കപ്പെടേണ്ടതില്ലെന്ന് അതോറിറ്റി അറിയിച്ചു. ഇത്തരം വ്യാജ വാർത്തകൾ ജനങ്ങൾ വിശ്വസിക്കരുത്. ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രം വിശ്വാസത്തിലെടുക്കണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും സിവിൽ ഇൻഫർമേഷൻ അതോറിറ്റി വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു. ഉപഭോക്താക്കളുടെ വിവരങ്ങൾ അതീവ സുരക്ഷിതമാണെന്നും സൈബർ സുരക്ഷാ സംവിധാനങ്ങൾ ശക്തമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.