ലിവാ ഈന്തപ്പഴ മേള സമാപിച്ചു; എത്തിയത് എൺപതിനായിരത്തോളം പേർ

  1. Home
  2. International

ലിവാ ഈന്തപ്പഴ മേള സമാപിച്ചു; എത്തിയത് എൺപതിനായിരത്തോളം പേർ

liwa


അൽ ദഫ്ര മേഖലയിലെ ലിവാ നഗരത്തെ ആവേശത്തിലാഴ്ത്തി നടന്ന ഈന്തപ്പഴ മേളയ്ക്ക് പ്രൗഢോജ്ജ്വല സമാപനം. അബുദാബി ഹെറിറ്റേജ് അതോറിറ്റിയുടെ നേതൃത്വത്തിൽ യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിച്ച പത്ത് ദിവസത്തെ മേള കാണാൻ എൺപതിനായിരത്തോളം ആളുകളാണ് ഒഴുകിയെത്തിയത്.

ഈ മാസം 14 മുതൽ 23 വരെ അരങ്ങേറിയ വിവിധ മത്സരങ്ങളിൽ 465-ൽ അധികം കർഷകർ മാറ്റുരച്ചു. 23 വ്യത്യസ്ത വിഭാഗങ്ങളിലായി വിജയികളായവർക്ക് ആകെ 80 ലക്ഷത്തിലധികം ദിർഹം മൂല്യം വരുന്ന 295 പുരസ്കാരങ്ങൾ സമ്മാനിച്ചു.

ദേശീയ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം രാജ്യത്തെ കാർഷിക മേഖലയ്ക്കും പ്രാദേശിക കർഷകർക്കും ആവശ്യമായ പ്രോത്സാഹനം നൽകാനാണ് പ്രതിവർഷ വിളവെടുപ്പ് കാലത്ത് ഈ മേള ഒരുക്കുന്നതെന്ന് അബുദാബി ഹെറിറ്റേജ് അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഉബൈദ് ഖൽഫാൻ അൽ മസ്രൂയി ചൂണ്ടിക്കാട്ടി.