മദൂറോയെ ഇന്നു മൻഹാറ്റൻ ഫെഡറൽ കോടതിയിൽ ഹാജരാക്കും

  1. Home
  2. International

മദൂറോയെ ഇന്നു മൻഹാറ്റൻ ഫെഡറൽ കോടതിയിൽ ഹാജരാക്കും

d


അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെ ജയിലിൽ അടച്ച വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ ഇന്നു മൻഹാറ്റൻ ഫെഡറൽ കോടതിയിൽ ഹാജരാക്കും. 2020ൽ രജിസ്റ്റർ ചെയ്ത ലഹരികടത്തുകേസിലാണ് മദൂറോ വിചാരണ നേരിടുക. ഡ്രഗ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കിടയിലൂടെ കൈവിലങ്ങുമായി നടന്നുനീങ്ങുന്ന മദൂറോയുടെ ദൃശ്യം ഇന്നലെ വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു. ഇന്നലെ വൈകിട്ടാണു മദൂറോയെയും വഹിച്ചുകൊണ്ടുള്ള സൈനികവിമാനം ന്യൂയോർക്ക് സിറ്റിക്കുസമീപം ഇറങ്ങിയത്. ഇതിനിടെ വെനസ്വേല ഇനിയൊരിക്കലും സാമ്രാജ്യത്തിന്റെ കോളനിയാവില്ലെന്ന് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ ഡെൽസി റോഡ്രിഗോ പ്രഖ്യാപിച്ചു. വെനസ്വേലയുടെ ദൈനംദിന ഭരണത്തിന് അമേരിക്കയ്ക്ക് പദ്ധതിയില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. പരിമിതമായ ഇടപെടലുകൾ മാത്രമെ വെനസ്വേലയിൽ ലക്ഷ്യമിടുന്നുള്ളു എന്നും അദ്ദേഹം പറഞ്ഞു. യുഎസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുഎൻ രക്ഷാസമിതി ഇന്നു ചേർന്നേക്കും.